കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലെ ബേക്കേഴ്സ് ഫീൽഡിൽ ഭാര്യയെയടക്കം അഞ്ചുപേരെ യുവാവ് വെടിവെച്ചുകൊന്നു. തുടർന്ന് ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം.
ബേക്കേഴ്സ് ഫീൽഡിലെ ട്രക്കിംഗ് കമ്പനിക്ക് മുന്നിലാണ് സംഭവം. ഭാര്യയെയും മറ്റൊരു പുരുഷനും നേരയാണ് ആദ്യം അക്രമി വെടിയുതിർത്തത്. ഇതിന് പിന്നാലെ ഒരാളെ പിന്തുടർന്ന് വെടിവെച്ചു.
അടുത്ത താമസസ്ഥലത്ത് നിന്ന് രണ്ടുപേർ പിന്നാലെ കൊല്ലപ്പെട്ടു. തുടർന്ന് അക്രമി സ്വയം വെടിയുതിർക്കുകയായിരുന്നു. അക്രമകാരണം വ്യക്തമായിട്ടില്ല.