കൊച്ചി: ജലന്തര്‍ ബിഷപ്പിനെതിരായുള്ള ബലാത്സംഗ പരാതിയില്‍ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കേട്ടുകേള്‍വി ഇല്ലാത്ത കാലതാമസമാണ് കേസന്വേഷണത്തില്‍ ഉണ്ടാകുന്നത്. സത്യവാങ്മൂലത്തില്‍ തെറ്റുപറ്റിയെന്ന വാദം കോടതി അലക്ഷ്യമെന്നും അദേഹം ജനം ടിവിയോട് പറഞ്ഞു.
https://www.youtube.com/watch?v=6EeBUWLy67w
അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് പോലീസ് നിലപാട്. ശക്തമായ സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ഉണ്ട്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാട് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും കെമാല്‍ പാഷാ പറഞ്ഞു