ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ഭരണം കാരണം കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞതാണ്. ഇപ്പോള്‍ പ്രതിപക്ഷം എന്ന നിലയിലും അവര്‍ പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണ്. പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുകയാണ്. ഓരോ ദിവസവും പ്രതിപക്ഷം പുതിയ കള്ളങ്ങളുമായി രംഗത്ത് വരികയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തനിക്ക് സഹതാപമുണ്ട്. ഒരു കുടുംബത്തിന്റെ കുഴപ്പം കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരം അനുഭവങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വരുന്ന തെരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ രാജ്യത്തെ 1.25 കോടി ജനങ്ങളെ ഒന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.