ന്യൂഡൽഹി ; കിംഗ് ഫിഷർ എയർലൈൻസിന്റെ യഥാർത്ഥ ഉടമ രാഹുൽ ഗാന്ധിയാണെന്ന് ബിജെപി. ഗാന്ധി കുടുംബത്തിനും,കോൺഗ്രസിനും മല്യയുമായി അടുത്ത ബന്ധമാണുള്ളതെന്നും ബിജെപി വക്താവ് സമ്പിത് പത്ര ആരോപിച്ചു.
പതിനെട്ട് പേജുള്ള രേഖകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.ഇതനുസരിച്ച് കിങ്ഫിഷര്‍ എയര്‍ലെന്‍സിന്റെ ഉടമസ്ഥന് വിജയ് മല്യ അല്ല, ഗാന്ധി കുടുംബമാണ്.കിംഗ് ഫിഷർ എയർലൈൻസിന്റെ വായ്പ 2008 ലും,2012 ലും രണ്ടു വട്ടം പുതുക്കി നൽകി. 2012 ൽ ഇത് പുതുക്കി നൽകിയത് മന്മോഹൻ സിംഗ് സർക്കാരിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും സമ്പിത് പത്ര പറഞ്ഞു.