കോഴിക്കോട് ; ടിപി വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയാണെന്ന് കാട്ടി യുവാവ് പൊലീസിൽ പരാതി നൽകി. ബഹറിനിൽ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പി യെ സമീപിച്ചത്.
കഴിഞ്ഞ മാസം വീടുവിട്ടിറങ്ങിയ തന്റെ ഭാര്യയെയാണ് ഇന്നലെ കിർമാണി മനോജ് വിവാഹം കഴിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.തങ്ങൾ നിയമപരമായി പിരിഞ്ഞിട്ടില്ലെന്നും,തന്റെ മക്കളോടൊപ്പമാണ് ഭാര്യ ഇറങ്ങിപ്പോയതെന്നും,നിലവിൽ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയിൽ പറയുന്നു.
പരാതി വടകര സിഐയ്ക്ക് കൈമാറിയതിനെ തുടർന്ന് പരാതിക്കാരെ വിളിച്ചു വരുത്തി മൊഴിയെടുത്തു. മറ്റൊരാൾക്കൊപ്പം പോയ ഭാര്യയുമായി ബന്ധം വേർപ്പെടുത്തണമെന്നും,മക്കളെ തനിക്ക് തിരിച്ചു നൽകണമെന്നുമാണ് യുവാവിന്റെ ആവശ്യം.
ടിപി ചന്ദ്രശേഖരന്റെ നാട്ടുകാരിയായ യുവതിയെ പുതുച്ചേരി സിദ്ധാന്തൻ
കോവിലിൽ വച്ചാണ് കിർമാണി വിവാഹം കഴിച്ചത്. സെൻട്രൽ ജയിലി കഴിയുന്ന മനോജിനു 11 ദിവസത്തെ പരോളാണ് ഇതിനായി ലഭിച്ചത്.