ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയിയെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 3 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
ഇന്ത്യയുടെ 46-ാം മത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗോഗോയ്. 2019 നവംബർ 17 വരെയാണ് കാലാവധി. കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സർക്കാർ രഞ്ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് രാഷ്ട്രപതിക്ക് കത്തയച്ചത്.
ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്ന ഒഴിവിലാണ് നിയമനം.