ഡൽഹി ; ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ എബിവിപിക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് അങ്കിവ് ബസോയ, വൈസ് പ്രസിഡന്റായി ശക്തി സിംഗ്,ജോയിന്റ് സെക്രട്ടറിയായി ജ്യോതി ചൗധരി തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടു.എൻ എസ് യു ഐ സ്ഥാനാർത്ഥി ആകാശ് ചൗധരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കനത്ത പൊലീസ് സുരക്ഷയിൽ നടന്ന തിരഞ്ഞെടുപ്പിൽ 44.46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 52 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.23 സ്ഥാനാർത്ഥികളാണ് മത്സരത്തിനുണ്ടായിരുന്നത്.