ന്യൂഡൽഹി ; ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടിസ് ലഭിച്ചാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകുമെന്ന് അഭിഭാഷകൻ.
എന്നാൽ ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ ബിഷപ്പിന് നോട്ടിസ് കിട്ടിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു . ഇ-മെയിൽ വഴിയും,ജലന്ധർ പൊലീസ് വഴിയും ബിഷപ്പിന് നോട്ടീസ് അയച്ചതായി കേരള പൊലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ബിഷപ്പിന്റെ അഭിഭാഷകൻ അത് നിരാകരിച്ച് രംഗത്തെത്തിയത്.
ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടിസ് ലഭിച്ചാൽ ഹാജരാകും. അല്ലെങ്കിൽ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അഭിഭാഷകൻ മനീന്ദർ സിംഗ് പറഞ്ഞു.ആവശ്യമെങ്കിൽ മുൻ കൂർ ജാമ്യം തേടുമെന്നും അഭിഭാഷകൻ പറഞ്ഞു.
സി ആർ പി സി 41 എ വകുപ്പ് പ്രകാരമാണ് ബിഷപ്പിന് നോട്ടീസ് അയച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.