World

മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയ്യിദിന്റെ സംഘടനക്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്റെ ഭീകരപാര്‍ട്ടിയായ ജമാ അത്ത് ഉദ്ദവയ്ക്കും ഫലാ ഇ ഇന്‍സാനിയത്തിനും പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

രണ്ട് സംഘടനകള്‍ക്കും നിയമപരമായ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് ഏപ്രില്‍ അഞ്ചിന് ലാഹോര്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള സംഘടനകളാണ് ജമാ അത്ത് ഉദ്ദവയും ഫലാ ഇ ഇന്‍സാനിയത്തും. ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ നിന്നും പാക് സര്‍ക്കാര്‍ കമ്പനികളെയും വ്യക്തികളെയും നേരത്തെ വിലക്കിയിട്ടുണ്ട്.

230 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close