India

കമ്മ്യൂണിസ്റ്റ് ഭീകരർ സ്വാർത്ഥർ ; 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്മ്യൂണിസ്റ്റ് ഭീകരൻ മനം മടുത്ത് കീഴടങ്ങി

റാഞ്ചി ; 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട കമ്മ്യൂണിസ്റ്റ് ഭീകരൻ പൊലീസിനു മുന്നിൽ കീഴടങ്ങി. ബിർസായ് എന്ന പേരിലറിയപ്പെടുന്ന കമലേഷ് ഗജ്ജുവാണ് ജാർഖണ്ഡിൽ കീഴടങ്ങിയത്.

ബീഹാർ,ജാർഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ നേതാവാണ് കമലേഷ്.നൂറോളം ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ സ്വന്തം താല്പര്യ സംരക്ഷണത്തിനാണ് മുൻ തൂക്കം നൽകുന്നതെന്നും,അതുകണ്ട് മനം മടുത്താണ് താൻ കീഴടങ്ങുന്നതെന്നും കമലേഷ് പൊലീസിനോട് പറഞ്ഞു.

ഇയാളുടെ തലയ്ക്ക് വിലയായി നിശ്ചയിച്ചിരുന്ന 25 ലക്ഷം രൂപ ഇയാൾക്ക് തന്നെ നൽകുമെന്നും,കേസുകളിൽ ഇളവ് നൽകുമെന്നും പൊലീസ് പറഞ്ഞു.

കമലേഷിനൊപ്പം ഭാര്യ രാജകുമാരിയും പൊലീസിൽ കീഴടങ്ങി.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close