കൊല്ലം: കൊല്ലം നിലമേല്‍ എലിക്കുന്ന് മുകളിന് സമീപം ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എലികുന്ന് മുകള്‍ സ്വദേശി ബദറുദ്ദീന്‍(72), സഹായി അസൂറ(44) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അസൂറയുടെ മാതാവ് ഫാത്തിമയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്തുണ്ടായിരുന്ന കടയില്‍ ഇടിച്ചുകയറിയാണ് നിന്നത്. നിലമേല്‍ ഭാഗത്തുനിന്നും പാരിപ്പള്ളിയിലേക്ക് പോയ ടിപ്പര്‍ലോറിയും എലിക്കുന്ന് മുകളില്‍നിന്നും നിലയിലേക്ക് വന്ന ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
കൊല്ലം ചിന്നക്കടയില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പുള്ളിക്കട സ്വദേശി ജോമോന് എന്നയാള്‍ മരിച്ചു.