തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയാണ് ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. നിലവിലെ ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, എൻ രാധാകൃഷ്ണൻ എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും.
സംസ്ഥാന സെക്രട്ടറിയായിരുന്ന ബി ഗോപാലകൃഷ്ണൻ സംസ്ഥാന വക്താവാകും. ജെ ആർ പത്മകുമാറും, മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷയായിരുന്ന രേണു സുരേഷും പുതിയ സംസ്ഥാന സെക്രട്ടറിമാരാകും.
പ്രൊഫ. വിടി രമ മഹിളാ മോർച്ചയുടെയും, അഡ്വ. എസ് ജയസൂര്യൻ കർഷക മോർച്ചയുടെയും പുതിയ സംസ്ഥാന അദ്ധ്യക്ഷൻമാരാകും.
സംസ്ഥാന ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ
പിഎം, വേലായുധൻ, കെപി ശ്രീശൻ, ഡോ. പിപി വാവ, എൻ ശ്വരാജൻ, എംഎസ് സമ്പൂർണ്ണ, പ്രമീള സി നായിക്, ചേറ്റൂർ ബാലകൃഷ്ണൻ.
ജനറൽ സെക്രട്ടറിമാർ
കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ.
സംസ്ഥാന സെക്രട്ടറിമാർ
രേണു സുരേഷ്, ജെആർ പത്മകുമാർ, സി ശിവൻകുട്ടി, വികെ സജീവൻ, സി കൃഷ്ണകുമാർ, രാജി പ്രസാദ്, ലീലാവതി തറോൽ, എകെ നസീർ.
ട്രഷറർ
എംഎസ് ശ്യാം കുമാർ
വക്താക്കൾ
എംഎസ് കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ
മോർച്ച അദ്ധ്യക്ഷൻമാർ
അഡ്വ. പ്രകാശ് ബാബു (യുവമോർച്ച)
പ്രൊഫ. വിടി രമ (മഹിള മോർച്ച)
അഡ്വ. പി സുധീർ (പട്ടികജാതി മോർച്ച)
അഡ്വ. എസ് ജയസൂര്യൻ (കർഷക മോർച്ച)
അഡ്വ. നോബിൾ മാത്യു (ന്യൂനപക്ഷ മോർച്ച)
കെ മോഹൻദാസ് (എസ് ടി മോർച്ച)
പുഞ്ചക്കരി സുരേന്ദ്രൻ (ഒബിസി മോർച്ച)
സെൽ കോർഡിനേറ്റർ
കെ രഞ്ജിത്ത്
ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.
Posted by BJP Keralam on Friday, September 14, 2018