പള്ളുരുത്തി: സമൂഹമാദ്ധ്യമങ്ങളിലൂടെ അശോകസ്തംഭത്തെ അപകീര്‍ത്തിപ്പെടുത്തിയ ആള് അറസ്റ്റില്‍. ചെല്ലാനം സ്വദേശി ഈശി സെബാസ്റ്റ്യനാണ്(42) പിടിയിലായത്. അശോകസ്തംഭത്തില്‍ സിംഹത്തിന്റെ സ്ഥാനത്ത് ചോര ചിന്തുന്ന ചെന്നായും അശോക ചക്രത്തിനടുത്ത് തലയോട്ടിയും ചേര്‍ത്താണ് ഇയാള്‍ ദേശീയ ചിഹ്നം വികൃതമാക്കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.