വില്‍മിംഗ്ടണ്‍ : അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വീശിയടിച്ച ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ നാല് മരണം. അടുത്ത 48 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇവിടെ പല മേഖലകളിലും വെള്ളപ്പൊക്കവും രൂക്ഷമാണ്.
നോര്‍ത്ത് കരോലിനയിലെ വില്മിംഗ്ടണിലൂടെയാണ് ഫ്ളോറന്‍സ് ചുഴലിക്കാറ്റ് കരയിലേക്കെത്തിയത്. എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരോലിനയില്‍ മൂന്നു ദിവസം കൊണ്ട് പെയ്തത്. ചുഴലിക്കാറ്റിന് മുന്‍പത്തേതിലും ശക്തി കുറഞ്ഞെങ്കിലും, കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയാണ് ചുഴലി മുന്നോട്ട് നീങ്ങുന്നത്.