മുംബൈ: മധ്യപ്രദേശിലെ പന്നയില്‍ കൃഷിഭൂമിയില്‍ നിന്ന് വജ്രം കണ്ടെത്തി. 30 ലക്ഷം രൂപയോളം വില വരുന്ന വജ്രമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 12.58 കാരറ്റ് വജ്രമാണിത്. പാടത്ത് ഉഴുതു കൊണ്ടിരിക്കെയാണ് വജ്രം കണ്ടെത്തിയത്. സ്ഥലത്തിന്റെ ഉടമസ്ഥന് ഉടന്‍ തന്നെ ഇത് അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു. വജ്രത്തിന്റെ വന്‍ നിക്ഷേപമുണ്ടെന്ന് അറിയപ്പെടുന്ന ജില്ലയാണ് പന്ന.
വജ്രം ലേലം ചെയ്യുമെന്നും അതുവരെ ഖനന ഓഫീസില്‍ സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിനുള്ള റോയല്‍റ്റിക്കും നികുതിക്കും ശേഷം ലേലത്തില്‍ കിട്ടുന്ന തുക കൃഷിഭൂമിയുടെ ഉടമസ്ഥന് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.