കശ്മീര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് അഞ്ചോളം തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന. സൈന്യം ഇവിടം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില് തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.