കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര് മരിച്ചു. അഫ്ഗാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. പൈലറ്റും സഹപൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടു. ഹെറട് മേഖലയില്‍ നിന്ന് ഫറാഹിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.