ഇസ്ലാമാബ്ദാദ്: ലണ്ടനില്‍ നടന്ന ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ട് വേദിയിലെത്തിയ പാകിസ്ഥാന്റെ യുകെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. സാഹിബ്സദാ അഹമ്മദ് ഖാനെയാണ് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം തിരികെ വിളിച്ചത്. സംഭവത്തില്‍ ഇയാളില്‍ നിന്ന് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങിനിടെ മദ്യപിച്ച് വെളിവുകെട്ട് സംസാരിക്കുന്ന സാഹിബ്സദായുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ മാസം ഒന്‍പതിനായിരുന്നു ചടങ്ങ്.
മുതിര്‍ന്ന നടനും സംവിധായകനുമായ ജാവേദ് ശൈഖ്, അഷാന്‍ ഖാന്, സര്‍വാത് അലി തുടങ്ങിയവരും സ്ഥാനപതിക്കൊപ്പം വേദിയിലുണ്ടായിരുന്നു. സാഹിബ്സദയോട് പാകിസ്ഥാനിലേക്ക് മടങ്ങണമെന്നും വിശദീകരണം ആവശ്യപ്പെട്ടതായും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.