ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചു. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അഞ്ചായി. വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുല്‍ഗാമിലെ ചൗഗാമില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിന്റെ തുടക്കത്തില്‍ വധിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയില് തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.