മലപ്പുറം : വാഴക്കാട്ട് അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ നാലാം പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍.അസം സ്വദേശി ഷഹനൂര്‍ അലിയെയാണ് കേരള പൊലീസ് അസമിലെ ഇയാളുടെ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ശേഷം കേരളം വിട്ട അലിക്കായി കഴിഞ്ഞ എട്ട് വര്‍ഷമായി പോലീസ് അന്വേഷണത്തിലായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉള്‍പ്പടെ അറസ്റ്റ് ചെയ്തിട്ടും ഷഹനൂര്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
രാജ്യത്തിന്റെ പല ഭാഗത്തും ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. അടുത്തിടെയാണ് ഇയാൾ അസമിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചത്,തുടർന്നായിരുന്നു അറസ്റ്റ്.