കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്ററ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്നലെ മാര്‍ തോമ സഭ വൈദികര്‍ ഉള്‍പ്പെടെ നിരവധി പേര് പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമര പന്തലില്‍ എത്തി.
വന്‍ ജനപിന്തുണയാണ് ഒന്‍പത് ദിവസമായി തുടരുന്ന സമരത്തിന് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും മനുഷ്യാവകാശ പ്രവര്‍ത്തകരും സമരത്തിനു പിന്തുണയുമായി രംഗത്തുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്.
അതേസമയം, ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്ക്കാന് ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം വൈദികര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ സഭയുടെ സ്വത്തുക്കളുടെ കാര്യത്തില്‍ മാത്രമുണ്ടായ തീരുമാനം കര്‍ശന നടപടിയായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അറസ്റ് ചെയ്യും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.