ന്യൂയോര്‍ക്ക്: ഭൂമിയിലെ ഹിമനഷ്ടം കണക്കാക്കുന്നതിനായുള്ള നാസയുടെ ലേസര്‍ ബഹിരാകാശ പേടകം ഐസ്സാറ്റ്-2 വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമസേന ആസ്ഥാനത്ത് നിന്നും ശനിയാഴ്ചയായിരുന്നു വിക്ഷേപണം. ഡെല്‍റ്റ-2 റോക്കറ്റിലാണ് ഐസ്സാറ്റ് ഘടിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കൂടുതല്‍ പഠിക്കുക എന്ന ലക്ഷ്യത്തിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. മഞ്ഞുരുകി സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലുടെ പഠന വിധേയമാക്കും. സെക്കന്റില്‍ 10,000 തവണ ലേസറുകള്‍ പുറപ്പെടുവിച്ചായിരിക്കും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം. സെക്കന്റില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ രശ്മികള്‍ സഞ്ചരിക്കും.