മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ഒരു കോടി രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര് പിടിയില്‍. മലപ്പുറം സ്വദേശികളായ ജലീല്‍, ഫിറോസ്, ഷൈജന്‍ തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, സോമിനാഥന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പണം കൈമാറുന്നതിനായി ഇന്നോവ കാറിലെത്തിയ സംഘം പൊലീസ് പിടിയിലാവുകയായിരുന്നു. പാലക്കാടുള്ള ഏജന്റിന് 10 ലക്ഷം രൂപം നല്‍കിയതിന് ശേഷം ഒരു കോടിയുടെ പഴയ നോട്ടുകള്‍ വാങ്ങിയെന്നാണ് പിടിയിലായവര്‍ നല്കിയ മൊഴി. കൂടുതല്‍ കമ്മീഷന് വാങ്ങി മറിച്ചു വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.