ലക്നൗ ; അയോധ്യയിൽ ഇത്തവണ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷം.യോഗി ആദിത്യനാഥ് സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നവംബർ 3 മുതൽ 5 വരെയുള്ള ആഘോഷങ്ങൾക്കായി നടത്തുന്നത്.
കഴിഞ്ഞ വർഷം ഒരു ദിവസത്തെ ദീപാവലി ആഘോഷമാണ് അയോദ്ധ്യയിൽ ഉണ്ടായിരുന്നത്.രാമ,ലക്ഷ്മണ,സീത വേഷധാരികളെ ഹെലികോപ്റ്ററിലാണ് അന്ന് അയോദ്ധ്യയിലെത്തിച്ചത്. ഒരു ലക്ഷം ദീപങ്ങളാണ് അന്ന് അയോദ്ധ്യയിൽ തെളിഞ്ഞത്.
ഇത്തവണ ആഘോഷ പരിപാടികൾ നടത്തുന്നതിനായുള്ള പ്രൊഫഷണൽ ഏജൻസി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിക്കുകയും,പരിപാടികളുടെ അവതരണരേഖകൾ സമർപ്പിക്കുകയും ചെയ്തു.
പ്രശസ്തമായ സംഘങ്ങളുടെ രാമലീല അവതരണം,ഭജന എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.കഴിഞ്ഞ വർഷം സരയൂ നന്ദിയുടെ തീരത്ത് മാത്രമാണ് ദീപങ്ങൾ തെളിഞ്ഞതെങ്കിൽ ഇത്തവണ തിന്മയ്ക്കെതിരെയുള്ള വെളിച്ചം അയോദ്ധ്യയിൽ ആകെ തെളിയുമെന്നും യുപി പ്രിൻസിപ്പൽ സെക്രട്ടറി അവ്നീഷ് അവാസ്തി പറഞ്ഞു.