ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വിജയം. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, ഡിഎസ്എഫ് സംയുക്ത സഖ്യം നാല് പ്രധാന സീറ്റുകളിലും വിജയിച്ചു.
എൻ.സായ് ബാലാജിയാണു പുതിയ പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റും ഇജസ് അഹമ്മദ് റാത്തർ പുതിയ ജനറൽ സെക്രട്ടറിയുമാകും. മലയാളിയായ അമുത ജയദീപാണ് ജോയിന്റ് സെക്രട്ടറി. നാല് സീറ്റുകളിലും എബിവിപിയാണ് രണ്ടാം സ്ഥാനത്ത്.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണൽ നടപടികൾ വിദ്യാർഥി സംഘർഷത്തെ തുടർന്നു 16 മണിക്കൂർ നിർത്തിവച്ചിരുന്നു. തുടർന്നു ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വോട്ടെണ്ണൽ പുനഃരാരംഭിച്ചത്.