പട്ന: ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ ജെഡിയുവിൽ ചേർന്നു. പട്നയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി നിർവാഹകസമിതി യോഗത്തിൽ പ്രശാന്ത് കിഷോർ പങ്കെടുത്തു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിച്ച പ്രശാന്ത് കിഷോർ, പിന്നീട് കോൺഗ്രസിന്റെ പ്രചാരണതന്ത്രങ്ങൾക്ക് ചുക്കാന്‍ പിടിച്ചിരുന്നു. എന്നാൽ, യുപിയിൽ ഉൾപ്പെടെ കോൺഗ്രസ് പരാജയം എറ്റുവാങ്ങിയത് പ്രശാന്ത് കിഷോറിന് കനത്ത തിരിച്ചടിയായിരുന്നു.
കഴിഞ്ഞാഴ്ച ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നടന്ന പരിപാടിക്കിടെ പ്രശാന്ത് രാഷ്ട്രീയ പ്രവേശന സൂചനകൾ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സ്ട്രാറ്റജി തയ്യാറാക്കുന്ന ചുമതലകളിൽ നിന്ന് ഒഴിയുകയാണെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ താത്പ്പര്യമുണ്ടെന്നും പ്രശാന്ത് പറഞ്ഞിരുന്നു.