ബംഗലുരു: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി ഫ്രാന്‍സുമായി സഹകരിച്ച് ഇന്ത്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി തലവന്‍ ജീന്‍ വീസ് ലാ ഗാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി സഹകരിച്ച് 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഐഎസ്ആര്‍ഒ ബഹിരാകാശത്ത് നടത്തുന്ന സുപ്രധാന പര്യവേഷണങ്ങളില്‍ ഫ്രാന്‍സ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് എക്സ്പോ 2018ല്‍ പങ്കെടുക്കുന്നതിനായാണ് ജീന്‍ വീസ് ലാ ഗാല്‍ ബംഗലുരുവില്‍ എത്തിയത്.