ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സ്പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവച്ചത്. 38000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. ഈ നടപടി ഭൂ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഹൈക്കോടതി നടപടി റദ്ദാക്കിയത്.
അതേസമയം സര്‍ക്കാരിന്റെ ഭാഗം കോടതിയെ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സുശീല ഭട്ട് പറഞ്ഞു.
വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ ഭൂമി കൈവശം വച്ചിട്ടുള്ളതെന്നും സ്വാതന്ത്ര്യത്തിന് ശേഷം വിദേശകമ്പനികളുടെ ഭൂമി രാജ്യത്തിന്റെ സ്വത്തായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റെടുക്കല്‍ നടപടി ശുപാര്‍ശ ചെയ്തത്.