തിരുവനന്തപുരം: ചലചിത്ര താരം ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള അനുശോചിച്ചു. മലയാള സിനിമയിലെ ‘ചിരിപ്പിക്കുന്ന വില്ലന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രാജു ചിരിയ്ക്കും ചിന്തയ്ക്കും വക നല്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വിവിധ തെന്നിത്യന്‍ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നല്ലൊരു നടന് എന്നതിലുപരി നല്ലൊരു വ്യക്തികൂടിയായിരുന്നു ക്യാപ്റ്റന്‍ രാജു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് പ്രത്യേകിച്ചും തെന്നിന്ത്യന്‍ സിനിമാരംഗത്തിന് പൊതുവേയും ഒരു തീരാനഷ്ടമാണെന്നും അഡ്വ. പിഎസ് ശ്രീധരന് പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.