തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി. ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി പണം പിരിക്കുന്നത് കൊള്ളയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
https://www.youtube.com/watch?v=f1PwOCQnuJ8
ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാര്‍ ശമ്പളം നല്‍കുന്നത് സ്വകാര്യ ബാങ്കിന്റെ റവന്യൂ റിക്കവറി പോലെയാകരുതെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു. നിര്‍ബന്ധിത പണപിരിവ് പിടിച്ചുപറിക്കുതുല്യമാണെന്നും കോടതി വിലയിരുത്തുകയുണ്ടായി.
ഇതോടെ ഉത്തരവ് പുനപരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. നിര്‍ബന്ധിതമായ പിരിവല്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഉത്തരവിറക്കി പിരിവ് നടത്തുന്നത് ശരിയല്ലെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ഹര്‍ജിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.