കണ്ണൂർ ; സ്കൂട്ടറിൽ കഞ്ചാവ് വച്ച് കർഷകനെ എക്സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ച വൈദികൻ അറസ്റ്റിൽ.
കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗീസ് തെക്കേമുറിയിലാണ് പിടിയിലായത്.
ഫാദർ ജയിംസിനെതിരെ കർഷകന്റെ വൈദിക വിദ്യാർത്ഥിയായ മകൻ പ്രകൃതി വിരുദ്ധ പീഡനത്തിനു പരാതി നൽകിയിരുന്നു.ഇതിന്റെ പകപോക്കാനാണ് കർഷകനെ കള്ളക്കേസിൽ കുടുക്കിയത്.വൈദികന്റെ സഹോദരൻ സണ്ണി വർഗീസ്,ബന്ധു റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.