തിരുവനന്തപുരം : മൂന്നുദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .
ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും. കേരളത്തിൽ ഇതിന്റെ സ്വാധീനം തുടക്കത്തിൽ കുറവായിരിക്കും.
ന്യൂനമർദ്ദം രൂപപ്പെട്ട് 48 മണിക്കൂറിനകം ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ്,തെക്കൻ ഒഡീഷ തീരത്തേയ്ക്ക് കടക്കും.ഇതോടെ 21 മുതൽ കേരളത്തിലും മെച്ചപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.