കുവൈറ്റ്: കുവൈറ്റിലേക്കുള്ള ആശ്രിതവിസ കാലാവധി വിണ്ടും മൂന്നു മാസമാക്കി ഉത്തരവിറക്കി കുവൈറ്റ്. ഒരു മാസമാക്കി ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് റദ്ദു ചെയ്തുകൊണ്ടാണ് വീണ്ടും പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പ്രവാസികളുടെ ഭാര്യക്കും മക്കള്‍ക്കും സന്ദര്‍ശന വിസ കാലാവധി മൂന്നുമാസം ലഭിക്കുകയും പിതാവ്, മാതാവ് സഹോദരങ്ങള്‍ എന്നിവരുടെ വിസ കാലാവധി ഒരു മാസമെന്നത് തുടരുകയും ചെയ്യും.
സന്ദര്‍ശക വിസ കാലാവധി മൂന്നു മാസമെന്നത് ഒരു മാസമാക്കിയത് അവധിക്കാലങ്ങളില്‍ കുടുംബത്തെ കുവൈറ്റിലേക്കു കൊണ്ടുവരാറുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. മാനുഷിക മൂല്യങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവുകള്‍ പുനഃപരിശോധിച്ചതെന്നു ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ സബാഹ് പറഞ്ഞു.