കൊച്ചി ; കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്നു കേരളത്തിലെത്തും. ബിഷപിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാൽ മുൻകൂർ ജാമ്യം തേടാനും സാധ്യതയുണ്ട്.
കന്യാസ്ത്രീ നല്കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. മുൻപ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്കാണ് എത്തിയിരിക്കുന്നത്.
പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും ഇന്നലെ മുതല്‍ ഇവര്‍ക്കൊപ്പം സമരം ആരംഭിച്ചിട്ടുണ്ട്.