ഗുരുഗ്രാം: ശമ്പളം നല്കാന് രണ്ട് ദിവസം താമസിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ബസുമായി ഡ്രൈവര്‍ കടന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഗുരുഗ്രാമില്‍ സെക്ടര്‍-49ല്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമിയിലെ ബസാണ് ഡ്രൈവറായ സതീഷ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാനായി ഇയാള്‍ വാഹനമെടുത്തിരുന്നു. കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം ബസ് അക്കാദമിയില്‍ എത്തിക്കുന്നതിന് പകരം വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വിളിച്ചപ്പോഴാണ് ശമ്പളം നല്കാത്തതിനാല് താന്‍ ബസുമായി പോന്നുവെന്ന് ഇയാള്‍ പറയുന്നത്.
ഞായറാഴ്ച തന്നെ പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 406ാം വകുപ്പ് പ്രകാരം വിശ്വാസവഞ്ചനക്ക് കേസെടുത്തു.
അതേസമയം തിങ്കളാഴ്ച വൈകിട്ടോടെ പരാതി പരിഹരിച്ചതായി അക്കാദമി അധികൃതര്‍ അറിയിച്ചു.