ന്യൂഡൽഹി ; ചീഫ് സെക്രട്ടറിയെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഡൽഹി പാട്യാല കോടതിയുടെ സമൻസ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 11 ആം ആദ്മി എം എൽ എ മാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കെജരിവാൾ ഉൾപ്പെടെ ഉള്ളവർ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദ്ദനമേറ്റ കേസിലാണ് നടപടി.സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.