തിരുവനന്തപുരം: ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ രാവിലെ ഒന്‍പത് മണിക്കാണ് യോഗം ചേരുന്നത്. പ്രളയക്കെടുതിയുടെ ദുരിതാശ്വാസ നടപടികള്‍ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ 30നാണ് അവസാനമായി മന്ത്രിസഭ യോഗം ചേര്‍ന്നത്. ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോയത്. ഇതേതുടര്‍ന്ന് മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല ഇ.പി.ജയരാജന് നല്‍കിയിരുന്നുവെങ്കിലും രണ്ടാഴ്ചയായി യോഗം ചേരാത്തത് വലിയ തോതില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.