തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടാ പിരിവാണ് ഗവണ്മെന്റ് നടത്തുന്നത്. വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ പ്രവര്‍ത്തനം നടത്താന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പുനര്‍ നിര്‍മ്മാണത്തിനുള്ള രൂപരേഖ പോലും തയ്യാറാക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ്. സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ മറക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തില്‍ ഗുരുതര പിഴവ് സംഭവിച്ചു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതാണ് സമരങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസുകള്‍ എഴുതിത്തള്ളുന്ന സംവിധാനമായി വിജിലന്‍സ് മാറിയെന്നും രമേശ് ചെന്നിത്തല കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.