ന്യൂഡൽഹി ; പ്രളയക്കെടുതിയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡാമുകൾക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടി.
രാജ്യത്തെ ഡാമുകളുടെ സുരക്ഷയ്ക്കും നവീകരണത്തിനുമായി 3,466 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റിന്റേതാണ് തീരുമാനം.
കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് കേന്ദ്ര സർക്കാർ നടപടി. പ്രളയത്തിൽ കേരളത്തിലെ മിക്ക ഡാമുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു
കേരളത്തിൽ പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ മണിയാർ ഡാം ഉൾപ്പെടെ അപകടാവസ്ഥയിലാണ്. പ്രളയത്തിൽ ഡാം കവിഞ്ഞൊഴുകിയപ്പോൾ രണ്ടാമത്തെ ഷട്ടറിന് കീഴിലെ കോൺക്രീറ്റ് പാളി അടർന്ന് ഒഴുകിപ്പോയിരുന്നു.