ന്യൂഡൽഹി ; അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി ഇന്ത്യയിലെത്തി.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
രാജ്യ സുരക്ഷ,ഇന്ത്യയും,അഫ്ഗാനും തമ്മിലുള്ള വ്യാപാര ബന്ധം,വികസനപ്രവർത്തനങ്ങൾ എന്നിവ ഇരുവർക്കുമിടയിൽ ചർച്ചാ വിഷയമാകും.ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തുന്ന അടിസ്ഥാന വിപുലീകരണ പദ്ധതിയുടെ പുരോഗതിയും ചർച്ചയിൽ വിലയിരുത്തും.
ഭീകരരെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ നടപടിയ്ക്കെതിരെ അഫ്ഗാൻ എന്നും ശബ്ദമുയർത്തിയിട്ടുണ്ട്.അഫ്ഗാൻ സൈനിക കേന്ദ്രത്തിനു നേരേ ചാവേറുകൾ നടത്തിയ ആക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ ആയുധവും താവളവും മറ്റ് സൗകര്യങ്ങളും കൊടുത്ത് സംരക്ഷിക്കുന്ന ഹഖാനി ഭീകരരാണെന്ന് അഫ്ഗാൻ ആരോപിച്ചിരുന്നു.