ചെന്നൈ ; തൃശൂർ ആളൂരിൽ ഏഴു ആൺകുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ആശ്രമാധിപതി ചെന്നൈയിൽ അറസ്റ്റിൽ.ഇടുക്കി പെരുവന്താനി സ്വദേശിയായ ശ്രീനാരായണ ധർമവ്രതനാണ് പിടിയിലായത്.
രണ്ട് മാസം മുൻപാണ് കുട്ടികൾ ധർമവ്രതനെതിരെ പരാതി നൽകിയത്.മെഡിക്കൽ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെ ധർമവ്രതനെതിരെ കേസ് രജിസ്റ്റർ ചെയ്തു.ഇതിനു ശേഷമാണ് ഒളിവിൽ പോയത്.പ്രത്യേക സംഘം നടത്തിയ തെരച്ചിൽ ധർമവ്രതൻ ചെന്നൈയിൽ ഉള്ളതായി കണ്ടെത്തി.തുടർന്നായിരുന്നു അറസ്റ്റ്.
നിർധനകുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആശ്രമത്തിൽ താമസിച്ച് പഠിച്ചിരുന്നത്.പൊലീസ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി.