ന്യൂഡൽഹി : കെപിസിസി ഭാരവാഹി പട്ടികയ്ക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം നൽകി. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി അദ്ധ്യക്ഷനാകും. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരാണുള്ളത്. കൊടിക്കുന്നിൽ സുരേഷ് , എംഐ ഷാനവാസ്, കെ സുധാകരൻ എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ.
ബെന്നി ബെഹനാൻ പുതിയ യുഡിഎഫ് കൺവീനറാകും. കെ മുരളീധരൻ പ്രചരണ വിഭാഗത്തിന്റെ കൺവീനറാകും.