ന്യൂഡല്‍ഹി: ഐഎസ് ഭീകരബന്ധത്തെത്തുടര്‍ന്ന് അഫ്ഗാന് ജയിലിലായിരുന്ന മലയാളി ഡല്‍ഹിയില്‍ അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ മുണ്ടേരി കരിക്കാടന്‍പൊയില്‍ വീട്ടില്‍ നഷീദുള്‍ ഹംസഫറിനെ(26)യാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഉടന്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാന് പിടികൂടി ഇന്ത്യക്ക് കൈമാറുന്ന ആദ്യ വ്യക്തിയാണിയാള്‍.
കാസര്‍കോട്ടുകാരനായ ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഐഎസില്‍ ചേരുന്നതിന് വേണ്ടി അഫ്ഗാനിസ്ഥാനിലെത്തുന്നത്. 2017ഒക്ടോബറില്‍ മസ്കറ്റ് വഴി ഒമാനിലേക്കും അവിടെ നിന്ന് ഇറാന് വഴി കാബൂളിലുമെത്തി. അവിടെ വച്ച് കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാന് സേനയുടെ പിടിയിലാകുന്നത്.
കാസര്‍കോട്ട് നിന്ന് കാണാതായ ചിലര്‍ക്കൊപ്പം ഇയാള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ നഷീദുളിനെ ഉടന്‍ തന്നെ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കും.