പത്തനംതിട്ട: ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്താനുള്ള ഓര്‍ഡര്‍ പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒരു മാസത്തെ ശമ്പളം നല്കാന് താല്പര്യമുള്ളവര് മാത്രം നല്കിയാല് മതിയെന്നാണ് പുതിയ ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ അപകടമായ സ്ഥിതിയില്‍ സ്വമേധയാ പണം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഉത്തരവില്‍, പണത്തിന് പകരം അവധികള്‍ സറണ്ടര്‍ ചെയ്തും, പി.എഫില്‍ നിന്ന് പണം നല്‍കാനും അവസരം ഒരുക്കിയിട്ടുണ്ട്.
നേരത്തേ ഇറക്കിയ ഉത്തരവില്‍ 10 ഗഡുക്കളായി ശമ്പളം പിടിക്കാന്‍ അക്കൗണ്ട് ഓഫീസറെ ചുമതലപ്പെടുത്തുക മാത്രമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവും ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.