കൊച്ചി: പീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണസംഘം യോഗത്തില്‍ ആവര്‍ത്തിച്ചു.
ജലന്ധറിലെ ചോദ്യം ചെയ്യലില്‍ മഠത്തില്‍ പോയിട്ടില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. മെയ് അഞ്ചിന് മുതലക്കോടത്തുള്ള മഠത്തിലാണ് പോയതെന്നും അന്ന് ബിഷപ്പ് പറഞ്ഞിരുന്നു. മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് പുതിയ മൊഴിയെന്ന് സൂചനയുണ്ട്. മൊഴിയിലുണ്ടായ ഇത്തരം പൊരുത്തക്കേടുകള്‍ പൊലീസ് വിലയിരുത്തും.