മുംബൈ: മുംബൈ-ജയ്പൂര്‍ ജെറ്റ് വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണ് രക്തസ്രാവം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.
രാവിലെ പറന്നുയര്‍ന്ന 9 ഡബ്ല്യു 697 വിമാനമാണ് തിരിച്ചിറക്കിയത്. മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം കാബിന് ക്രൂ പ്രവര്‍ത്തിപ്പിക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് മര്‍ദത്തില്‍ വ്യത്യാസം വന്നത്. മര്‍ദ്ദം താണതിനെ തുടര്‍ന്ന് ഓക്സിജന്‍ മാസ്കുകള്‍ പുറത്ത് വരികയും ചെയ്തു. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. നിരവധി പേര്‍ക്ക് ശക്തമായി തലവേദനും അനുഭവപ്പെട്ടു.
Panic situation due to technical fault in @jetairways 9W 0697 going from Mumbai to Jaipur. Flt return back to Mumbai after 45 mts. All passengers are safe including me. pic.twitter.com/lnOaFbcaps
— Darshak Hathi (@DarshakHathi) September 20, 2018
വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായും അധികൃതര്‍ പറഞ്ഞു. കൃത്യവിലോപം കാണിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.