ബംഗളൂരു : സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്ന് രാജ്യം വിട്ട വിജയ് മല്യക്കെതിരെ കൂടുതൽ നടപടികൾ. മല്യയുടെ രണ്ട് ഹെലികോപ്ടറുകൾ ലേലത്തിൽ വിറ്റു.8.75 കോടിക്ക് ന്യൂഡൽഹിയിലെ ചൗധരി ഏവിയേഷൻ കമ്പനിയാണ് ഹെലികോപ്ടറുകൾ ലേലത്തിൽ വാങ്ങിയത്.
ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കേസ് ഫയൽ ചെയ്ത ബാങ്കുകൾക്ക് വേണ്ടിയാണ് സർക്കാർ ഹെലികോപ്ടറുകൾ ഓൺലൈൻ ലേലത്തിൽ വച്ചത്. 17 ബാങ്കുകളാണ് കൺസോർഷ്യം രൂപീകരിച്ച് മല്യക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.2013 ലാണ് കേസ് ഫയൽ ചെയ്തതെങ്കിലും നടപടിയുണ്ടായത് ഇപ്പോഴാണ്.
മൂന്ന് പ്രധാനപ്പെട്ട കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.1.75 കോടിയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചത്.