ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടരുന്നത് ഭീതി പരത്തുന്നു. കഴിഞ്ഞ ആറാഴ്ചക്കിടെ 79 പേരാണ് ഈ അജ്ഞാത പനി ബാധിച്ച് മരിച്ചത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെറേലിയിലാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 പേര്‍ക്കാണ് ഇവിടെ മാത്രം ജീവന് നഷ്ടപ്പെട്ടത്. ബദൗണില്‍ 23ഉം, ഹര്‍ദോയിയില്‍ 12ഉം സീതാപൂരില്‍ 8ഉം ബറൈച്ചിയില്‍ ആറും പിലിഭിത്തില്‍ നാലും ഷാജഹാന്‍പൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നത് തടയാന്‍ ബോധവത്കരണമുള്പ്പടെയുള്ള നടപടികള്‍ അധികൃതര്‍ സ്വകരിച്ച് വരുന്നുണ്ട്. പനി പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചും മരിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളും പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു.