കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും അറസ്റ്റിന് നിയമതടസങ്ങളില്ല. ബിഷപ്പിന്റെ മൊഴിയും തെളിവുകളും പരിശോധിച്ച് ഇക്കാര്യത്തില്‍ അന്വേഷണസംഘം തീരുമാനമെടുക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാകും ഇത് പരിശോധിക്കുക. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 18നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബിഷപ്പ് കോടതിയെ സമീപിക്കുന്നത്. എന്നാല്‍ കോടതി ഇത് പരിഗണിക്കുന്നത് 25ലേക്ക് മാറ്റുകയായിരുന്നു.