ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയില്‍ സൗദി അറേബ്യയേയും പങ്കാളിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന് ഖാന് സന്ദര്‍ശിച്ചിരുന്നു.
പദ്ധതിയിലേക്ക് പാകിസ്ഥാന് സൗദിയെ ഔദ്യോഗികമായി ക്ഷണിച്ചതായി പാക് മന്ത്രി ഫവാദ് ചൗധരിയാണ് വെളിപ്പെടുത്തിയത്. ഒക്ടോബറില്‍ സൗദി സംഘം പാകിസ്ഥാനിലെത്തുന്നുണ്ട്. സാമ്പത്തിക ഇടനാഴിയില്‍ സൗദി നിക്ഷേപം നടത്തുന്ന കാര്യത്തില്‍ ആ സമയം തീരുമാനമാകുമെന്നാണ് വിവരം
ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതികളുടെ ഭാഗമാണ് ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗാണ് പദ്ധതി മുന്നോട്ട് വച്ചത്.